Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lashkar ETaiba

കു​ല്‍​ഗാം ആ​ക്ര​മ​ണം; ല​ത്തീ​ഫ് ഭ​ട്ടി​നാ​യി വ​ല​വി​രി​ച്ച് സു​ര​ക്ഷാ സേ​ന

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ല​ഷ്‌​ക​റെ തൊ​യ്ബ ക​മാ​ൻ​ഡ​ർ ല​ത്തീ​ഫ് ഭ​ട്ടും സം​ഘ​വു​മെ​ന്ന് സൂ​ച​ന. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. പ്ര​ദേ​ശ​ത്ത് ഭീ​ക​ര​ർ ഒ​ളി​വി​ൽ ക​ഴി​യു​ന്നു​വെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് സു​ര​ക്ഷാ സേ​ന​യു​ടെ വ്യാ​പ​ക തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ കാ​ഷ്മീ​രി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. കു​ൽ​ഗാ​മി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​ർ​ക്കാ​യി സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ​ത് ഭ​ട്ടി​ന്‍റെ സ​ഹാ​യി​യാ​യ വാ​രി​സ് ഷാ ​ആ​ണെ​ന്നാ​ണ് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കു​ന്ന വി​വ​രം. ചെ​റി​യ തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് പെ​ട്ടെ​ന്ന് ആ​ക്ര​മ​ണം ന​ട​ത്തി ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ മ​റ​യു​ന്ന രീ​തി​യാ​ണ് ഇ​വ​ർ പ​യ​റ്റി​യ​ത്.

ഭീ​ക​ര സം​ഘ​ത്തി​ൽ ഒ​രാ​ൾ പാ​ക്കി​സ്ഥാ​നി​യും മ​റ്റൊ​രാ​ൾ ത​ദ്ദേ​ശീ​യ​നു​മാ​ണെ​ന്നാ​ണ് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ സം​ശ​യി​ക്കു​ന്ന​ത്. കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് ഭീ​ക​ര​ർ തൊ​ഴി​ലാ​ളി​ക​ളോ​ട് മ​ത​വും ജാ​തി​യും ചോ​ദി​ച്ചെ​ന്ന് കൊ​ല്ല​പ്പെ​ട്ട തൊ​ഴി​ലാ​ളി​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സു​ര​ക്ഷാ​സേ​ന ഇ​ത് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് സു​ര​ക്ഷ വി​ല​യി​രു​ത്താ​ൻ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു. ഭീ​ക​ര​രെ ക​ണ്ടെ​ത്തി തു​ര​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​ൻ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ​ക്ക് അ​ദ്ദേ​ഹം ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി. ഇ​തി​നി​ടെ ബാ​രാ​മു​ള്ള​യി​ൽ ന​ട​ന്ന തെ​ര​ച്ചി​ലി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി ഒ​രു ഭീ​ക​ര​നെ സു​ര​ക്ഷാ സേ​ന പി​ടി​കൂ​ടി.

 

Latest News

Corehub Up